Type Here to Get Search Results !

Bottom Ad

വൊര്‍ക്കാടി സ്വദേശിനി കര്‍ണാടക മുള്‍ക്കിയില്‍ വാഹനാപകടത്തില്‍ മരിച്ചു


കാസര്‍കോട്: വൊര്‍ക്കാടി സ്വദേശിനിയായ യുവതി കര്‍ണാടക മുള്‍ക്കിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വൊര്‍ക്കാടി പാത്തൂര്‍ കുരുടപ്പദവിലെ ജയരാമ ഷെട്ടിയുടെയും സുബിതയുടെയും മകള്‍ പ്രീതിക ഷെട്ടി (21)യാണ് മരിച്ചത്. സൂറത്ത് കല്ലിലെ ഒടിയൂര്‍ സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു. ഇന്നലെ വൈകിട്ട് മുള്‍ക്കിയിലെ വിജയസന്നിധി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ ഉഡുപ്പി ക്ഷേത്രത്തില്‍ പോയി മടങ്ങുന്നതിനിടെ കാറിടിച്ചായിരുന്നു അപകടം. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പ്രീതിക ഷെട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരിക്കേറ്റ സുഹൃത്ത് ബണ്ട്വാളിലെ മന്‍വിത് ഷെട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസാദ് സഹോദരനാണ്.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad