നീലേശ്വരം: പ്രഭാത സവാരിക്കിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. കയ്യൂര്‍ നളിനി സദനത്തിലെ എം. ബാലഗോപാലന്‍ (62) ആണ് മരിച്ചത്. 2022 ഡിസംബര്‍ അഞ്ചിന് പുലര്‍ചെ കയ്യൂര്‍ അരയാക്കടവ് പാലത്തിന് മുകളിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നീലേശ്വരം സബ് രജിസ്ട്രാര്‍ ഓഫിസിന് സമീപത്തെ ആധാരമെഴുത്തുകാരനും ആധാരമെഴുത്ത് അസോസിയേഷന്‍ ജില്ലാ ജെനറല്‍ സെക്രടറിയുമാണ്. കലാ- സാംസ്‌കാരിക രംഗങ്ങളിലും സജീവമായിരുന്നു.
സി.പി.എം കയ്യൂര്‍ ബ്രാഞ്ച് സെക്രടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ വി.കെ ശ്രീലത. മക്കള്‍: ഡോ. ഗോപിക (ജര്‍മനി), വിഷ്ണുപ്രിയ. മരുമക്കള്‍: വൈശാഖ് ചെറുവത്തൂര്‍ (എഞ്ചിനീയര്‍, ജര്‍മനി), ഉണ്ണികൃഷ്ണന്‍ അതിയിടം (എഞ്ചിനീയര്‍, ദുബൈ). സഹോദരങ്ങള്‍: മുരളീധരന്‍ വാഴുന്നോറടി, എം. ജയറാം (ജയറാം പ്രസ് നീലേശ്വരം, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിന്റേഴ്‌സ് അസോസിയേഷന്‍, വൈസ് പ്രസിഡന്റ് നീലേശ്വരം മര്‍ചന്റ്‌സ് അസോസിയേഷന്‍), സോണി കൊല്ലമ്പാറ, ശൈലജ പട്ടേന.
Post a Comment
0 Comments