2018 ആഗസ്റ്റില്‍ ഈ ദിവസങ്ങളില്‍ കേരളം പ്രളയക്കെടുതിയിലായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം കലാവസ്ഥ നേരെ തിരിച്ചാണ്. നിലവിലെ സ്ഥിഗതികള്‍ വിലയിരുകത്തുമ്പോള്‍ സംസ്ഥാനം വരള്‍ച്ചയുടെ മുനമ്പിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മണ്‍സൂണ്‍ മഴ കുത്തനെ കുറഞ്ഞതാണ് കേരളത്തെ വരള്‍ച്ചാ ഭീഷണിയിലേക്ക് എത്തിച്ചിരിക്കുന്നത്.വരള്‍ച്ച മുന്നില്‍ കണ്ടുള്ള മുന്‍കരുതല്‍ നപടികളിലേക്ക് കേരളം കടക്കണമെന്നാണ് വിഗദ്ധരുടെ മുന്നറിയിപ്പ്. വരള്‍ച്ച പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ആദ്യഘട്ട പഠനത്തിലാണ് ദുരന്തനിവാരണ അതോറിറ്റി.
മണ്‍സൂണ്‍ ആദ്യപകുതി അവസാനിക്കുമ്പോള്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം സാധാരണ ലഭിക്കുന്നതിലും 44 ശതമാനം കുറവാണ് കേരളത്തില്‍ ലഭിച്ച മഴയുടെ അളവ്.ഏറ്റവും കുറവ് മഴ കിട്ടിയത് ഇടുക്കി ജില്ലയിലാണ്. 60 ശതമാനമാണ് ജില്ലയിലെ മഴക്കുറവ്. ഡാമുകളില്‍ ജലനിരപ്പ് തീരെ കുറഞ്ഞു. ജൂലൈ പകുതിക്ക് ശേഷം സംസ്ഥാനത്ത് മെച്ചപ്പെട്ട മഴ കിട്ടിയിട്ടേ ഇല്ല. പസഫിക്ക് സമുദ്രത്തിന് ചൂട് പിടിക്കുന്ന എല്‍നിനോ പ്രതിഭാസമാണ് കേരളത്തെയും വരള്‍ച്ചയിലേക്ക് നയിക്കുന്നത്. എല്‍നിനോ സാചര്യങ്ങളാല്‍ മണ്‍സൂണ്‍ രണ്ടാം പകുതിയിലും കാര്യമായ മഴയ്ക്ക് സാധ്യതയില്ല. ജനുവരിയോടെ കേരളം കടുത്ത പ്രതിസന്ധിയിലേക്ക് കടക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Post a Comment
0 Comments