Type Here to Get Search Results !

Bottom Ad

ഷൂവില്‍ ദ്വാരമുണ്ടാക്കി സ്ത്രീകളുടെ സ്വകാര്യ ദൃശ്യം പകര്‍ത്താന്‍ ശ്രമം; കണ്ണൂരില്‍ യുവാവ് പിടിയില്‍


ഷൂവില്‍ ദ്വാരമുണ്ടാക്കി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ക്യാമറയില്‍ ചിത്രീകരിച്ച യുവാവ് പിടിയില്‍. കണ്ണൂര്‍ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലാണു ‘ഹൈടെക്’ സംഭവം നടന്നത്. കല്യാശ്ശേരി മാങ്ങാട് സ്വദേശി മുഹനാസാണു (31) ടൗണ്‍ പൊലീസിന്റെ പിടിയിലായത്. സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന സ്ഥാപനത്തിലെത്തി സ്ത്രീകളുടെ സമീപത്തുനിന്നാണു ഷൂവില്‍ ഒളിപ്പിച്ച മൊബൈല്‍ ക്യാമറയിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോഴാണ് ഷൂസില്‍ നിന്നും മൊബൈല്‍ വച്ച കണ്ടെത്തിയത്. തുടര്‍ന്ന് കടയിലുള്ളവര്‍ പരാതിപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. വസ്ത്ര സ്ഥാപനത്തിന്റെ മാനേജരുടെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad