നിത്യചെലവിനും പെന്‍ഷനും പണം തികയാത്തതോടെ വീണ്ടും കടം എടുക്കാന്‍ കേരള സര്‍ക്കാര്‍. 2,000 കോടി രൂപകൂടിയാണ് കടം എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓണത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും അഡ്വാന്‍സും നല്‍കാനും കെഎസ്ആര്‍ടിസിക്കും സപ്ലൈകോയ്ക്കും സാമ്പത്തിക സഹായം നല്‍കാനും ഈ തുക വിനിയോഗിക്കും. ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 1,000 കോടി രൂപ കഴിഞ്ഞയാഴ്ച കടമെടുത്തിരുന്നു.
ഇതോടെ ഈ വര്‍ഷത്തെ ഇതുവരെയുള്ള കടമെടുപ്പ് 18,500 കോടിരൂപയാവും. ഈ വര്‍ഷം ഇനി ശേഷിക്കുന്നത് 2000 കോടിരൂപയാണ്. 20,521 കോടിയാണ് ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിനു കടമെടുക്കാവുന്ന തുക. ഇതില്‍ 15,390 കോടി രൂപ മാത്രമേ ഡിസംബര്‍ വരെ കടമെടുക്കാന്‍ കഴിയൂ എന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും പിന്നീട് ഈ സമയപരിധി ഒഴിവാക്കിയിരുന്നു.
Post a Comment
0 Comments