റിയാദ്: യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി സൗദി എയര്‍ലൈന്‍സ്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വേണ്ടിയാണ് സൗദി എയര്‍ലൈന്‍സിന്റെ ഈ ഓഫര്‍. ഇന്ന് മുതല്‍ ഓഗസ്റ്റ് 30 വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് നിരക്കില്‍ 50 ശതമാനം ഇളവ് ലഭിക്കും. സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാവുന്ന ടിക്കറ്റകുള്‍ക്കാണ് ഇളവ് നല്‍കുന്നത്. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാനും ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യാനും ഇളവ് ലഭിക്കുന്നതാണ്.
സൗദിയിലേക്കുളള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായണ് സൗദി ദേശീയ വിമാന കമ്പനി ടിക്കറ്റ് നിരക്കില്‍ അസാധാരണമായ ഓഫര്‍ പ്രഖ്യാപിച്ചത്. സൗദിയ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രകള്‍ക്കും ആനൂകൂല്യം ലഭിക്കും. വിമാന കമ്പനിയുടെ വെബ് സൈറ്റ് വഴിയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റുകള്‍ നേടാം.
Post a Comment
0 Comments