കാസര്‍കോട്: പെരിയ ഇരട്ട കൊലക്കേസിലെ ഏഴാം പ്രതിക്ക് സി.ബി.ഐ കോടതി കര്‍ശന ഉപാധികളോടെ ഒരുദിവസത്തെ ജാമ്യം അനുവദിച്ചു. ഈ മാസം 28ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്നു വരെയാണ് ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിച്ചത്. ബേഡകത്ത് പുതുതായി നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശനത്തിനാണ് ഏഴാം പ്രതി അശ്വിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ നാലര വര്‍ഷമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന പ്രതിയാണ്. ശനിയാഴ്ച ഹൊസ്ദുര്‍ഗ് ജയിലിലെത്തിച്ച് 28ന് രാവിലെ ഏഴിന് വീട്ടിലെത്തിക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. ജാമ്യവ്യവസ്ഥ കര്‍ശനമായി പാലിക്കാനും കോടതി നിര്‍ദേശം നല്‍കി. യോഗങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. നിര്‍ദേശം ലംഘിച്ചാല്‍ ജാമ്യം റദ്ദ് ചെയ്യാനും കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ശാസ്താ ഗംഗാധരന്‍, ഗിജിന്‍ എന്നീ പ്രതികളുടെ ബന്ധുവാണ് അശ്വിന്.
പെരിയ ഇരട്ട കൊലക്കേസിലെ ഏഴാം പ്രതിക്ക് ഒരുദിവസത്തെ ജാമ്യം; ഇളവ് ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാന്‍
18:28:00
0
കാസര്‍കോട്: പെരിയ ഇരട്ട കൊലക്കേസിലെ ഏഴാം പ്രതിക്ക് സി.ബി.ഐ കോടതി കര്‍ശന ഉപാധികളോടെ ഒരുദിവസത്തെ ജാമ്യം അനുവദിച്ചു. ഈ മാസം 28ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്നു വരെയാണ് ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിച്ചത്. ബേഡകത്ത് പുതുതായി നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശനത്തിനാണ് ഏഴാം പ്രതി അശ്വിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ നാലര വര്‍ഷമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന പ്രതിയാണ്. ശനിയാഴ്ച ഹൊസ്ദുര്‍ഗ് ജയിലിലെത്തിച്ച് 28ന് രാവിലെ ഏഴിന് വീട്ടിലെത്തിക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. ജാമ്യവ്യവസ്ഥ കര്‍ശനമായി പാലിക്കാനും കോടതി നിര്‍ദേശം നല്‍കി. യോഗങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. നിര്‍ദേശം ലംഘിച്ചാല്‍ ജാമ്യം റദ്ദ് ചെയ്യാനും കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ശാസ്താ ഗംഗാധരന്‍, ഗിജിന്‍ എന്നീ പ്രതികളുടെ ബന്ധുവാണ് അശ്വിന്‍.
Tags
Post a Comment
0 Comments