ഭോപ്പാല്‍: മധ്യപ്രദേശില സാഗര്‍ ജില്ലയില്‍ 18 കാരനായ ദലിത് യുവാവിനെ അടിച്ചുകൊന്നു. യുവാവിന്റെ സഹോദരി നല്‍കിയ പീഡനക്കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയാണ് മര്‍ദനവും കൊലപാതകവും നടന്നത്. സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായി. കൊല്ലപ്പെട്ട യുവാവിന്റെ സഹോദരി 2019ല്‍ പ്രതികളില്‍ ചിലര്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു.
ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ കോമള്‍ സിംഗ്, വിക്രം സിംഗ്, ആസാദ് സിംഗ് തുടങ്ങിയവര്‍ വീട്ടിലെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവാവിന്റെ സഹോദരി പറയുന്നു. ഇതിന് വിസമ്മതിച്ചപ്പോള്‍ അമ്മയെയും തന്നെയും ഭീഷണിപ്പെടുത്തിയെന്നും വീട് അടിച്ചുതകര്‍ക്കുകയും ചെയ്‌തെന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് ഗ്രാമത്തിലെ ബസ് സ്റ്റാന്റിന് സമീപത്ത് നില്‍ക്കുകയായിരുന്ന യുവാവിനെ വടികൊണ്ട് അടിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ അമ്മയെ നഗ്‌നയാക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
Post a Comment
0 Comments