ഹൈദരാബാദ് ഡിവിഷനിലെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ കയറിയി ബീഡി വലിച്ച യുവാവ് അറസ്റ്റില്‍. യാത്രക്കാരന്‍ ബീഡി വലിച്ച പുക വന്നപ്പോള്‍ അഗ്നിനിയന്ത്രണ സംവിധാനം ട്രെയിനില്‍ തനിയെ പ്രവര്‍ത്തിക്കുകയായിരുന്നു. ഇതോടെ ട്രെയിനിലെ മറ്റു യാത്രക്കാര്‍ അപായ സൈറണ്‍ മുഴക്കി ട്രെയിന്‍ നിര്‍ത്തി. തിരുപ്പതി- ഹൈദരാബാദ് വന്ദേഭാരത് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. തുടര്‍ന്ന് എത്തിയ ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് ശുചിമുറിയില്‍ പ്രതിയെ കണ്ടെത്തിയത്.
ഇയാള്‍ ടിക്കറ്റ് ഇല്ലാതെയാണ് ട്രെയിനില്‍ കയറിയതെന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തീയും പുകയും കണ്ടെത്തുന്ന ഡിറ്റക്ടറിന് സമീപത്ത് നിന്ന് യാത്രക്കാരന്‍ പുക വലിച്ചതിനെ തുടര്‍ന്നാണ് അഗ്നിനിയന്ത്രണ സംവിധാനം തനിയെ പ്രവര്‍ത്തിച്ചത്. തീയും പുകയും തിരിച്ചറിയാനുള്ള സംവിധാനം ഇന്ത്യയിലെ ഒട്ടു മിക്ക എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും സജ്ജമാക്കുന്നുണ്ട്. പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഇതിനോടകം ഡിറ്റക്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുമുണ്ട്.
Post a Comment
0 Comments