കാസര്‍കോട്: സിറ്റി ഗോള്‍ഡ് ജംഗ്ഷനില്‍ 18 കാരറ്റ് ആഭരണങ്ങള്‍ക്ക് മാത്രമായിട്ടുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഉത്തര കേരളത്തിലെ ആദ്യത്തെ ജ്വല്ലറി ഷോറൂം മിലാനോ ഗോള്‍ഡ് ഷിഫാനി മുജീബ് ഉദ്ഘാടനം ചെയ്തു. ഷോറൂമിലെ ആദ്യ സെയില്‍ വ്യവസായ പ്രമുഖന്‍ യഹ്‌യ തളങ്കരയുടെ പത്‌നി സുഹറാബി യഹ്‌യ സ്വീകരിച്ച് തുടക്കംകുറച്ചു. മേഡ് ഫോര്‍ ഇച്ച് അദര്‍ ഫെയിം ജാബി ഷൈമ വിശിഷ്ടാഥിതിയായി. ടര്‍ക്കിഷ് കളക്ഷനുകളുടെ സെക്ഷന്‍ സുഹറാബി യഹ്‌യയും നിലോഫാറും മെട്രോ ട്രെന്‍ഡ് ലൈറ്റ് വെയിറ്റ് കളക്ഷനുകളുടെ സെക്ഷന്‍ ജാബിര്‍ ഷൈമയും ഇറ്റാലിയന്‍ കളക്ഷനുകളുടെ സെക്ഷന്‍ ഷിഫാനി മുജീബ്, ഡോ. ഹംന ഇര്‍ഷാദും ചേര്‍ന്ന് നിര്‍വഹിച്ചു.
ഇറ്റലി കുര്‍ക്കി തായ്‌ലാന്റ് മൊറോക്കോ ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ലോകോത്തര നിലവാരമുള്ള 18 ക്യാരറ്റ് ആഭരണങ്ങളുടെ ഏറ്റവും നൂതനമായ കളക്ഷനുകള്‍ ഒരു കുട കീഴില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കത്തക്കവണ്ണമാണ് മിലാനോ ഗോള്‍ഡില്‍ ഒരുക്കിയിട്ടുള്ളത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സിയാന ഹനീഫ്, നസീബ, സീനത്ത്, അംസി,
ഷര്‍മി, സീനത്ത്, അസ്മി, ആയിഷ, അല്‍ഫ, മുര്‍ഷി, ഡോ. ഷഹനാസ്, ഡോ. ഫവാസ്, സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട്, ഡയറക്ടര്‍മാരായ ഇര്‍ഷാദ്, നൗഷാദ് ചൂരി, ദില്‍ഷാദ്, ഇക്ബാല്‍, വ്യാപാരി വ്യവസായി നേതാക്കള്‍, സമൂഹത്തിലെ പ്രമുഖ വ്യക്ത്വങ്ങള്‍ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ ആഴ്ച പര്‍ച്ചേസ് ചെയ്യുന്ന ഓരോ ഉപഭോക്താവിനും പത്തു ശതമാനം ഡിസ്‌കൗണ്ട് ഓഫര്‍ നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Post a Comment
0 Comments