ഉദുമ: എസ്.വൈ.എസ് ജില്ലാ സെക്രട്ടറിയും മതസാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായ റഫീഖ് അങ്കക്കളരി അനുസ്മരണവും ഉദുമ മേഖല കൗണ്‍സില്‍ മീറ്റും നടത്തി. എം.ഐ.സി ഫോര്‍ട്ട്‌ലാന്റ് കോംപ്ലക്‌സിലെ സുന്നീ മഹലില്‍ ചേര്‍ന്ന യോഗം എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് താജുദ്ധീന്‍ ചെമ്പരിക്ക അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ശാഹുല്‍ ഹമീദ് ദാരിമി കോട്ടിക്കുളം പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഉപാധ്യഷന്‍ മഹ്‌മൂദ് അസ്‌നവി ദേളി അനുസ്മരണ പ്രഭാഷണം നടത്തി. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായുള്ള ശാഖാ പര്യടനം സമയബന്ധിതമായി പൂര്‍ത്തികരിക്കാനും പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത്തല കണ്‍വന്‍ഷനുകളും വിളിച്ചേര്‍ക്കാനും തീരുമാനിച്ചു. ബഷീര്‍ ഹാജി തൊട്ടി, റഷീദ് ഹാജി കല്ലിങ്കാല്‍, മുഹമ്മദ് കുഞ്ഞി ഹാജി പാക്യര, ഹാരിസ് ഹാജി ഖിളിരിയ്യ, ടി വി കുഞ്ഞബ്ദുല്ല മാങ്ങാട്, അബ്ദുല്ല പക്ര, ബഷീര്‍ പാക്യര, ഹാഷിം ബേക്കല്‍, ഖാദര്‍ കണ്ണമ്പള്ളി, മുഹമ്മദ് ബാരിക്കാട് സംബന്ധിച്ചു.
Post a Comment
0 Comments