Type Here to Get Search Results !

Bottom Ad

നേപ്പാളില്‍ നിന്ന് തക്കാളി കൊണ്ടുവരും; വില കുറയ്ക്കാന്‍ മാര്‍ഗം കണ്ടെത്തി കേന്ദ്ര സര്‍ക്കാര്‍



പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അതിന്റെ ഭാഗമായാണ് നേപ്പാളില്‍ നിന്ന് തക്കാളി ഇറക്കുമതി ചെയ്യുന്നതെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍.ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന തക്കാളി വിലയ്ക്ക് പരിഹാരം കാണാന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍. സാധാരണക്കാരന്റെ അടുക്കളയില്‍ നിന്ന് തക്കാളി വിടപറഞ്ഞിട്ട് നാളുകളായി കാണും. ഇപ്പോഴിതാ നേപ്പാളില്‍ നിന്നും തക്കാളി കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്രം. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അതിന്റെ ഭാഗമായാണ് നേപ്പാളില്‍ നിന്ന് തക്കാളി ഇറക്കുമതി ചെയ്യുന്നതെന്നും ലോക്സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കവെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

രാജ്യത്ത് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ ഇതിനോടകം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ മന്ത്രിമാരുടെ സംഘം സമയോചിതമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ലോക്സഭയില്‍ നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. 'ഇറക്കുമതി നിയന്ത്രണങ്ങള്‍ നീക്കി, നേപ്പാളില്‍ നിന്ന് തക്കാളി എത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ആദ്യ ലോഡ് ഈ ആഴ്ച വാരാണസി, കാണ്‍പൂര്‍, ലഖ്നൗ എന്നിവിടങ്ങളില്‍ എത്തും'- മന്ത്രി പറഞ്ഞു. ഈ വാരാന്ത്യത്തില്‍ തന്നെ കിലോയ്ക്ക് 70 രൂപ സബ്സിഡി നിരക്കില്‍ ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ തക്കാളിയുടെ മെഗാ വില്‍പ്പനയും എന്‍സിസിഎഫ് ആസൂത്രണം ചെയ്യുന്നുണ്ടെന്നും അത്തരം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad