ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് ആരംഭിച്ച ഹര്‍ത്താല്‍ വൈകീട്ട് ആറിന് അവസാനിക്കും. ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ പേരില്‍ 13 പഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയ നിര്‍മാണ നിരോധന ഉത്തരവ് പിന്‍വലിക്കുക, സി.എച്ച് ആറില്‍ സമ്പൂര്‍ണ നിര്‍മാണ നിരോധനമേര്‍പ്പെടുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക, ഭൂപതിവ് നിയമം ഭേദഗതി ചെയ്യുക, ജനവാസ മേഖലകള്‍ കരുതല്‍ മേഖല പരിധിയില്‍നിന്ന് ഒഴിവാക്കുക, വന്യജീവി ശല്യം തടയാന്‍ നടപടി സ്വീകരിക്കുക, ഡിജിറ്റല്‍ റീസര്‍വേ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.
ഇടുക്കിയില്‍ ഹര്‍ത്താല്‍ തുടങ്ങി; കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; പരീക്ഷകള്‍ മാറ്റി
09:09:00
0
ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് ആരംഭിച്ച ഹര്‍ത്താല്‍ വൈകീട്ട് ആറിന് അവസാനിക്കും. ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ പേരില്‍ 13 പഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയ നിര്‍മാണ നിരോധന ഉത്തരവ് പിന്‍വലിക്കുക, സി.എച്ച് ആറില്‍ സമ്പൂര്‍ണ നിര്‍മാണ നിരോധനമേര്‍പ്പെടുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക, ഭൂപതിവ് നിയമം ഭേദഗതി ചെയ്യുക, ജനവാസ മേഖലകള്‍ കരുതല്‍ മേഖല പരിധിയില്‍നിന്ന് ഒഴിവാക്കുക, വന്യജീവി ശല്യം തടയാന്‍ നടപടി സ്വീകരിക്കുക, ഡിജിറ്റല്‍ റീസര്‍വേ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.
Tags
Post a Comment
0 Comments