മംഗളൂരു: ഓണസമ്മാനമായി കേരളത്തിന് രണ്ടാം വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കാനൊരുങ്ങി റെയില്‍വേ. നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയ പുതിയ വന്ദേഭാരതിന്റെ ആദ്യ റേക്ക് വൈകാതെ മംഗളൂരുവിലേക്ക് എത്തിക്കും. ദക്ഷിണ റെയില്‍വേക്കായാണ് നിലവില്‍ റേക്ക് അനുവദിച്ചിരിക്കുന്നത്. മംഗളൂരു എറണാകുളം, എറണാകുളം- ഗോവ, മംഗളൂരു- തിരുവനന്തപുരം, മംഗളൂരു കോയമ്പത്തൂര്‍ റൂട്ടുകളാണ് പരിഗണനയിലുള്ളത്.
ഏപ്രില്‍ 25നാണ് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ഉദ്ഘാടനം ചെയ്തത്. നിലവില്‍ കാസര്‍കോട്- തിരുവനന്തപുരം റൂട്ടില്‍ ഈ വന്ദേഭാരത് സര്‍വീസ് നടത്തിവരികയാണ്. തിരുവനന്തപുരം കാസര്‍കോട് വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സര്‍വീസ് എന്നാണു റെയില്‍വേ പറയുന്നത്. വൈദ്യുതീകരിച്ച റെയില്‍ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂണ്‍ അവസാനത്തോടെ വന്ദേഭാരത് നല്‍കിയിരുന്നു.
Post a Comment
0 Comments