മലപ്പുറം: നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡിപ്പിക്കപ്പെട്ടത്. അയല്‍വാസിയായ ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതി. ശീതള പാനീയം കാണിച്ചു പ്രലോഭിപ്പിച്ചാണ് കുട്ടിയെ മുറിയില്‍ കൊണ്ടുപോയത്. മധ്യപ്രദേശ് സ്വദേശിയായ പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം പൊലീസ് അന്വേഷിക്കുകയാണ്.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ശീതള പാനീയം കാണിച്ച് കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞതോടെയാണ് അമ്മ ഓടിവന്നത്. വാടക കെട്ടിടത്തില്‍ അടുത്തടുത്ത മുറികളിലാണ് കുട്ടിയുടെ കുടുംബവും പ്രതിയും താമസിച്ചിരുന്നത്. മാര്‍ബിള്‍ ജോലിക്കായി ഒരു വര്‍ഷം മുമ്പാണ് പ്രതി കേരളത്തിലെത്തിയത്. പ്രതിയെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുമെന്ന് തിരൂരങ്ങാടി സി.ഐ പറഞ്ഞു.
Post a Comment
0 Comments