തിരുവനന്തപുരം: ഓണാഘോഷ പരിപാടി നടക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. വെട്ടുറോഡ് സ്വദേശി സതീഭവനില്‍ വിനേഷ് (40) ആണ് മരിച്ചത്. കഴക്കൂട്ടം വെട്ട്‌റോഡ് മാര്‍ക്കറ്റില്‍ പ്രദേശത്തെ ക്ലബ് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരം കാണുന്നതിനിടെ തലയില്‍ മരക്കൊമ്പ് ഒടിഞ്ഞുവീഴുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു ദാരുണ സംഭവം. 'വെട്ടുറോഡ് ആല്‍ ബ്രദേഴ്സ്' ന്റെ വടംവലിക്കായി ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ സമീപത്തെ മരത്തിന്റെ കൊമ്പ് അപ്രതീക്ഷിതമായി വിനേഷ് നില്‍ക്കുന്ന ഭാഗത്തേക്ക് ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്. വിനേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിര്‍മാണ തൊഴിലാളിയാണ്. അജിതയാണ് ഭാര്യ. മക്കള്‍: ആരവ്, ആദ്യയ, അന്യ. ഈ ഭാഗത്തുനിന്ന മറ്റു രണ്ടുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
Post a Comment
0 Comments