കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ട്രെയിനിനു നേരേ കല്ലേറ്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരേയാണ് കല്ലേറുണ്ടായത്. ബുധനാഴ്ച വൈകിട്ട് 3.49ഓടെ തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം. കല്ലേറില്‍ ട്രെയിനിലെ സി-എട്ട് കോച്ചിലെ ജനല്‍ച്ചില്ല് പൊട്ടിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആര്‍ പി എഫ് സംഘമെത്തി പരിശോധന നടത്തി അന്വേഷണമാരംഭിച്ചു. തലശേരിയിലേക്കുളള മാഹിയിലേക്കുളള യാത്രാമധ്യേയാണ് വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞത്.
കല്ലേറില്‍ സിഎട്ട് കോച്ചിന്റെ ചില്ലുകള്‍ പൊട്ടിയിട്ടുണ്ട്. എന്നാല്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. കണ്ണൂര്‍ ജില്ലയില്‍ നേരത്തെ രണ്ടുതവണയും വന്ദേഭാരതിന് നേരെ കല്ലേറു നടന്നിരുന്നു. എന്നാല്‍ അന്ന് സാരമായ കേടുപാടുകള്‍ പറ്റിയിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ ഏറിന് സൂപര്‍ ഫാസ്റ്റ് ട്രെയിനുകളിലൊന്നായ വന്ദേഭാരത് എക്‌സ് പ്രസിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഈവിഷയം ഏറെ ഗൗരവകരമായാണ് റെയില്‍വെ പൊലീസ് കാണുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments