കാസര്‍കോട്: കാസര്‍കോട് ബേക്കൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റാഗിങ് പരാതി. പ്ലസ് വണ്‍ വിദ്യാര്‍ഥി പെര്‍മുദെ പെരിയടുക്കയിലെ മുഹമ്മദ് ഷമീല്‍ ഷെഹ്‌സാദിനെയാണ് മര്‍ദ്ദിച്ചത്. സ്‌കൂളില്‍ ഷൂ ഇട്ട് വന്നതിന് പ്ലസ് ടു വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. വിദ്യാര്‍ഥിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഷൂ ഇടാന്‍ പാടില്ലെന്നും ചെരുപ്പ് ഇട്ടു വരണമെന്നും പറഞ്ഞായിരുന്നു മര്‍ദനം. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ പ്ലസ് ടു വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്നാണ് മര്‍ദിച്ചത്. വിദ്യാര്‍ഥിയെ സ്‌കൂള്‍ അധ്യാപകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. മുഖത്തും നെഞ്ചിലും അടി കിട്ടിയിട്ടുണ്ട് എന്ന് കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
Post a Comment
0 Comments