കാസര്‍കോട്: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കാലാകാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന പല ആനുകൂല്യങ്ങളും നിഷേധിക്കുന്ന കേന്ദ്ര കേരള സര്‍ക്കാറുകളുടെ തെറ്റായ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയക്ട്ടറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ സമരം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ സമരം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ മൂസ.ബി ചെര്‍ക്കള സ്വാഗതം പറഞ്ഞു.
ജില്ലാ മുസ്്‌ലിം ലീഗ് സെക്രട്ടറി കെ. അബ്ദുള്ളക്കുഞ്ഞി, കാസര്‍കോട് സംയുക്ത ജമാഅത്ത് സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, വിവിധ സംഘടന പ്രതിനിധികളായ മഹമൂദ് ഹാജി ചെങ്കള, എ. ഹമീദ് ഹാജി, ബഷീര്‍ പള്ളങ്കോട്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, വി.കെ.പി ഇസ്മായില്‍ ഹാജി, ബി.എസ്.ഇ ബ്രാഹിം ഹാജി, ബഷീര്‍ ആറങ്ങാടി, അബ്ദുല്‍ റസാഖ് തായലക്കണ്ടി, എംഎസി കുഞ്ഞബ്ദുള ഹാജി, നാസര്‍ ചെര്‍ക്കളം, സുറൂര്‍ മൊയ്തു ഹാജി, എ. അബ്ദല്ല, ജില്ലാ സെക്രട്ടറി ജലീല്‍ കടവത്ത് സംസാരിച്ചു.
ധര്‍ണക്ക് മുന്നോടിയായി വിദ്യാനഗറില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, കെബിഎം ഷരീഫ്, മുത്തലി കൂളിയങ്കല്‍ എ കെ.മുഹമ്മദ്, എന്‍എ ഉമ്മര്‍ എ അബ്ദുല്ല, പി.പി അബ്ദുറഹിമാന്‍, അബ്ദുറഹിമാന്‍, മുഹമ്മദലി തൃക്കരിപ്പൂര്‍, അബ്ദുള്ള കൊളവയല്‍, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, കബീര്‍ ചെര്‍ക്കളം എം.കെ മുഹമ്മദ്, സത്താര്‍ ഹൊസ്ദുര്‍ഗ് കെ. അസയിനാര്‍, പിഎം ഫൈസല്‍, ബിഎം മുഹമ്മദ് കുഞ്ഞി, ഇക്ബാല്‍ മീത്തല്‍, അബ്ദുല്ല കുഞ്ഞി ചേരൂര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഭാരവാഹികള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ കലക്ട്ടര്‍ക്കും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിവേദനം നല്‍കി.
Post a Comment
0 Comments