ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തു. വാട്സ്ആപ്പ് സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ട്വിറ്റര്‍ വഴി ലഭിച്ച പരാതിയിലാണ് അറസ്റ്റ് എന്ന് കോട്വാലി പൊലീസ് പറഞ്ഞു. വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനായ ഷഹാബുദ്ദീന്‍ അന്‍സാരിയാണ് പിടിയിലായതെന്ന് എസ്.എച്ച്.ഒ അജയ്കുമാര്‍ സേത്ത് പറഞ്ഞു. മുസ്ലിം അന്‍സാരിയെന്ന ആളാണ് മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. പരാമര്‍ശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഐ.പി.സിയുടെയും ഐ.ടി ആക്ടിന്റെയും ക്രിമിനല്‍ ലോ അമന്‍ഡ്മെന്റ് ആക്ടിന്റെയും വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
യോഗിക്കെതിരെ അപകീര്‍ത്തി സന്ദേശം; വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍
09:37:00
0
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തു. വാട്സ്ആപ്പ് സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ട്വിറ്റര്‍ വഴി ലഭിച്ച പരാതിയിലാണ് അറസ്റ്റ് എന്ന് കോട്വാലി പൊലീസ് പറഞ്ഞു. വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനായ ഷഹാബുദ്ദീന്‍ അന്‍സാരിയാണ് പിടിയിലായതെന്ന് എസ്.എച്ച്.ഒ അജയ്കുമാര്‍ സേത്ത് പറഞ്ഞു. മുസ്ലിം അന്‍സാരിയെന്ന ആളാണ് മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. പരാമര്‍ശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഐ.പി.സിയുടെയും ഐ.ടി ആക്ടിന്റെയും ക്രിമിനല്‍ ലോ അമന്‍ഡ്മെന്റ് ആക്ടിന്റെയും വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
Tags
Post a Comment
0 Comments