ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എല്‍ വണ്‍ ശനിയാഴ്ച വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ശനിയാഴ്ച രാവിലെ 11.50 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പി.എസ്.എല്‍.വി റോക്കറ്റില്‍ ആദിത്യ സൂര്യനിലേക്ക് കുതിച്ചുയരും.
വിക്ഷേപണ ശേഷം 125 ദിവസം നീളുന്നതാണ് യാത്ര. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോ മീറ്റര്‍ അകലം വരെയെത്തി പേടകം സൂര്യനെ നിരീക്ഷിക്കും. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റര്‍ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എല്‍-1 സഞ്ചരിക്കുക. സൂര്യനില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തല്‍സമയം നിരീക്ഷിക്കാനും ആ മാറ്റങ്ങള്‍ എങ്ങനെ ബഹിരാകാശത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നുവെന്നാണ് ആദിത്യയുടെ പ്രധാന ലക്ഷ്യം.
Post a Comment
0 Comments