കൊച്ചി: പ്രതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ കൊച്ചിയില്‍ കസ്റ്റഡിയിലെടുത്ത കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടി ഉണ്ടായേക്കില്ല. കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടയക്കാന്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ നാലു കര്‍ണാടക പൊലീസുകാര്‍ക്കെതിരെയാണ് കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈറ്റ് ഫോര്‍ട്ട് സെന്‍ സ്റ്റേഷനിലെ സിഐ അടക്കമുള്ളവര്‍ക്കെതിരെയാണ് എറണാകുളം കളമശ്ശേരി പൊലീസ് കേസെടുത്തത്. നാല് ലക്ഷത്തോളം രൂപയും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
ഡ്യൂട്ടി സമയത്താണ് കര്‍ണാടക പൊലീസിനെ കസ്റ്റഡിയിലെടുത്തത്. ഇതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തുന്നതിന് ചില നിയമതടസങ്ങളുണ്ടെന്നാണ് കൊച്ചി പൊലീസ് പറയുന്നത്. കര്‍ണാടകയിലെ ഡി.വൈ.എസ്.പി കൊച്ചിയിലേക്ക് എത്തുന്നുണ്ട്. കളമശേരി പൊലീസ് സ്റ്റേഷനില്‍ എത്തിയ ശേഷമാകും ഇവരെ നോട്ടീസ് നല്‍കി വിട്ടയക്കുക എന്നാണ് ലഭിക്കുന്ന വിവരം.
Post a Comment
0 Comments