Type Here to Get Search Results !

Bottom Ad

കൈക്കൂലിക്കേസില്‍ ചിത്താരി വില്ലേജ് ഓഫീസറും അസിസ്റ്റന്റും അറസ്റ്റില്‍


കാഞ്ഞങ്ങാട്: കൈക്കൂലിക്കേസില്‍ ചിത്താരി വില്ലേജ് ഓഫീസറും അസിസ്റ്റന്റ് വില്ലേജ് ഓഫീസറും അറസ്റ്റില്‍. വില്ലേജ് ഓഫീസര്‍ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സി. അരുണ്‍, വിലേജ് അസിസ്റ്റന്റ് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ. സുധാകരന്‍ എന്നിവരാണ് പിടിയിലായത്.

'ചാമുണ്ഡിക്കുന്ന് മുനയംകോട് ഹൗസിലെ എം അബ്ദുല്‍ ബഷീര്‍ തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ പേരില്‍ കൊട്ടിലങ്ങാട് എന്ന സ്ഥലത്ത് 17.5 സെന്റ് സ്ഥലം വാങ്ങുന്നതിന് ആറു മാസം മുമ്പ് എഗ്രിമെന്റ് ഏര്‍പ്പെട്ടിരുന്നു. ഈ സ്ഥലം മരണപ്പെട്ട മൊയ്തീന്‍ എന്നയാളുടെ പേരിലുള്ളതും വിലേജ് ഓഫീസര്‍ അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ളതുമാണ്. ശേഷം സൈറ്റ് പ്ലാനിനും തണ്ടപ്പേര്‍ ലഭിക്കുന്നതിനും വിലേജ് ഓഫീസില്‍ അപേക്ഷ കൊടുക്കാന്‍ പോയപ്പോള്‍ ആദ്യം ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് വിലേജ് ഓഫീസര്‍ പറഞ്ഞിരുന്നു. സ്ഥലം വില്‍പ്പന നടത്തുന്നതിന് ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

തുടര്‍ന്ന് മൊയ്തീന്റെ ഭാര്യ ഖദീജയുടെ പേരില്‍ ഇതിനായി അബ്ദുല്‍ ബഷീര്‍ വിലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ഖദീജയുടെ വീട്ടില്‍ വിലേജ് ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിന് മറ്റാരും സഹായത്തിന് ഇല്ലാത്തതിനാല്‍ തൊട്ടടുത്ത വീട്ടുകാരനായ ബഷീര്‍ തന്നെയാണ് വിലേജ് ഓഫീസിലും മറ്റും അപേക്ഷയുമായും മറ്റുമുള്ള കാര്യങ്ങളും ചെയ്തിരുന്നത്. എന്നാല്‍ ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റും സ്ഥലത്തിന്റെ തണ്ടപ്പേരും അനുവദിച്ച് നല്‍കുന്നതിന് ചിത്താരി വിലേജ് ഓഫീസര്‍ സി അരുണും വിലേജ് അസിസ്റ്റന്റ് കെ സുധാകരനും 3,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ബഷീര്‍ കാസര്‍കോട് വിജിലന്‍സ് ഡെപ്യൂടി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് വിജിലന്‍സ് സംഘം ഫിനോഫ്തലീന്‍ പൗഡര്‍ പുരട്ടി 3000 രൂപ വിലേജ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കാന്‍ പരാതിക്കാരനായ അബ്ദുല്‍ ബഷീറിനെ ഏല്‍പ്പിച്ചു. ഈ തുക ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയപ്പോള്‍ വിജിലന്‍സ് ഡെപ്യൂടി പൊലീസ് സൂപ്രണ്ട് വി.കെ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കയ്യോടെ പിടികൂടി. ഇന്‍സ്‌പെക്ടര്‍ കെ. സുനുമോന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഈശ്വരന്‍ നമ്പൂതിരി, രാധാകൃഷ്ണന്‍ കെ, മധുസൂദനന്‍ വിഎം, സതീശന്‍ പിവി, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ സുഭാഷ് ചന്ദ്രന്‍ വിടി, പ്രിയ കെ. നായര്‍, കെ.വി ശ്രീനിവാസന്‍, സീനീയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജീവന്‍ വി, സന്തോഷ് പിവി, പ്രദീപ് കെപി, പ്രദീപ് കുമാര്‍ വിഎം, ബിജു കെബി, പ്രമോദ് കുമാര്‍ കെ, ഷീബ കെവി, കെ വിജയന്‍, ടി കൃഷ്ണന്‍, എ വി രതീഷ്, കുമ്പള അസിസ്റ്റന്റ് എജ്യുകേഷന്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് കരുണാകര കെ, കാസര്‍കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേന്‍ജിലെ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പവിത്രന്‍ പി എന്നിവരുമുണ്ടായിരുന്നു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad