തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാത്ത ഡിവൈഎഫ്‌ഐ നേതാവിനു പിഴ ചുമത്തുകയും ഇതില്‍ പ്രതിഷേധിച്ച് പേട്ട പൊലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറിയ സിപിഎം നേതാക്കളെ തടയുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തെറിപ്പിച്ചു. പേട്ട സ്റ്റേഷനിലെ എസ്‌ഐമാരായ എസ്. അസീം, എം. അഭിലാഷ്, ഡ്രൈവര്‍ എം. മിഥുന്‍ എന്നിവരെയാണ് സ്ഥലംമാറ്റിയത്. എസ്‌ഐമാരെ ക്രമസമാധാനച്ചുമതലയില്‍ നിന്നു ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എആര്‍ ക്യാംപിലേക്കും മാറ്റി കമ്മിഷണര്‍ ഉത്തരവിട്ടു. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎല്‍എയുടെ സമ്മര്‍ദത്തിനു വഴങ്ങിയുള്ള സര്‍ക്കാര്‍ നടപടിയില്‍ പൊലീസിനുള്ളില്‍ അമര്‍ഷം ശക്തമാണ്. ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കാതെ സിപിഎം നേതാക്കളുടെ നിര്‍ദേശം അപ്പാടെ നടപ്പാക്കുകയായിരുന്നുവെന്നാണ് പൊലീസിനുള്ളിലെ ആക്ഷേപം.
ഹെല്‍മെറ്റില്ലാത്തതിന് ഡിവൈഎഫ്‌ഐ നേതാവിനു പിഴ; രണ്ട് എസ്‌ഐമാര്‍ക്കും ഡ്രൈവര്‍ക്കും ട്രാന്‍സ്ഫര്‍
09:37:00
0
തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാത്ത ഡിവൈഎഫ്‌ഐ നേതാവിനു പിഴ ചുമത്തുകയും ഇതില്‍ പ്രതിഷേധിച്ച് പേട്ട പൊലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറിയ സിപിഎം നേതാക്കളെ തടയുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തെറിപ്പിച്ചു. പേട്ട സ്റ്റേഷനിലെ എസ്‌ഐമാരായ എസ്. അസീം, എം. അഭിലാഷ്, ഡ്രൈവര്‍ എം. മിഥുന്‍ എന്നിവരെയാണ് സ്ഥലംമാറ്റിയത്. എസ്‌ഐമാരെ ക്രമസമാധാനച്ചുമതലയില്‍ നിന്നു ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എആര്‍ ക്യാംപിലേക്കും മാറ്റി കമ്മിഷണര്‍ ഉത്തരവിട്ടു. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎല്‍എയുടെ സമ്മര്‍ദത്തിനു വഴങ്ങിയുള്ള സര്‍ക്കാര്‍ നടപടിയില്‍ പൊലീസിനുള്ളില്‍ അമര്‍ഷം ശക്തമാണ്. ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കാതെ സിപിഎം നേതാക്കളുടെ നിര്‍ദേശം അപ്പാടെ നടപ്പാക്കുകയായിരുന്നുവെന്നാണ് പൊലീസിനുള്ളിലെ ആക്ഷേപം.
Tags
Post a Comment
0 Comments