ഓണക്കാലം അടുത്തുവരികയാണ് .എന്നാൽ ഇത്തവണ വിപണിയിൽ പൊതുജനം വലയുന്ന സ്ഥിതിയാണ് ഉള്ളതെന്ന് പറയേണ്ടിവരും. ആശ്വാസമാകുമെന്ന് കരുതിയ സപ്ലെകോയുടെ അവസ്ഥയും പരിതാപകരമാണ്. ധനവകുപ്പ് അനുവദിച്ച തുകയിൽ നിന്ന് സപ്ലൈക്കോയ്ക്ക് വിപണി ഇടപെടലിന് ചെലവഴിക്കാനാകുന്നത് 70 കോടി രൂപ മാത്രമാണ്.
അടിയന്തരമായി അനുവദിച്ച 250 കോടിയിൽ ബാക്കി തുക നെല്ല് സംഭരണ കുടിശിക തീര്‍ക്കാനാണ് വകയിരുത്തിയിട്ടുള്ളത്. ഓണക്കിറ്റ് ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകൾക്കും മറ്റ് അവശ വിഭാഗങ്ങൾക്കുമായി മാത്രം പരിമിതപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. എന്നാൽ ഓണക്കാലം കണക്കിലെടുത്ത് വിപണിയിൽ വിപുലമായ ഇടപെടലിനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.
ഓണചന്തകളടക്കം പദ്ധതി തയ്യാറാക്കിയിട്ടും ആവശ്യമായ ഫണ്ട് കണ്ടെത്താനാകാതെ വലയുകയാണ്. വകുപ്പ് തല ചര്‍ച്ചകൾക്കുശേഷം അടിയന്തരമായി 250 കോടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയെങ്കിലും പണം സപ്ലൈക്കോ അക്കൗണ്ടിലെത്താൻ ഇനിയും നടപടികൾ ബാക്കിയാണ്. അതിൽ തന്നെ പ്രത്യേക ഹെഡുകളിൽ പണം അനുവദിച്ച ധനവകുപ്പ് വിപണി ഇടപെടലിന് വകയിരുത്തിയത് വെറും 70 കോടി മാത്രമാണ്.
Post a Comment
0 Comments