Type Here to Get Search Results !

Bottom Ad

മുളിയാര്‍ പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍ ഹനീഫ നിര്യാതനായി


ബോവിക്കാനം: മുളിയാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പൊവ്വലിലെ കെ.എന്‍ ഹനീഫ (54) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലായിരുന്നു അന്ത്യം. പ്രവാസി ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ്, പൊവ്വല്‍ ജമാഅത്ത് കമ്മിറ്റി അംഗം, ജി.യു.പി.എസ് മുളിയാര്‍ മാപ്പിള പി.ടി.എ പ്രസിഡന്റ് തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ട് കലാകാരനും, അറിയപ്പെടുന്ന വോളിബോള്‍ പ്രേമിയും സഹകരിയുമായിരുന്നു.

പരേതനായ കെ.എന്‍ ഹസൈനാറിന്റെയും ഖദീജയുടെയും മകനാണ്. അസ്മയാണ് ഭാര്യ. മക്കള്‍: ആസിഫ്, (ദുബൈ) അനാന്‍, അനിസ. മരുമകന്‍: ഹക്കിം എടനീര്‍. സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍, ഹമീദ്, അബൂബക്കര്‍, മുനീര്‍, ലത്തീഫ്, ഇബ്രാഹിം, നൗഷാദ്, നംഷീന, മിസ്‌രിയ. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പൊവ്വല്‍ ജമാഅത്ത് പള്ളിയില്‍ ഖബറടക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad