ഡല്‍ഹി: ഭാര്യയുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കഴുത്ത് ഞെരിച്ചുകൊന്ന് മൃതദേഹം കാട്ടില്‍ തള്ളി. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഫത്തേപൂര്‍ ബേരി പ്രദേശത്തെ ധര്‍മവീറിന്റെ ഭാര്യയായ സ്വീറ്റിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ജീല്‍ ഖുര്‍ദ് അതിര്‍ത്തിക്ക് സമീപമുള്ള ഒരു കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. കൊലപാതകത്തില്‍ യുവാവിനെ സഹായിച്ച രണ്ടു പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ചയാണ് യുവതിയുടെ മൃതദേഹം കാട്ടില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് അറിയുന്നത്. ഹരിയാന അതിര്‍ത്തിക്ക് സമീപം താനും സഹോദരന്‍മാരായ ധരംവീറും സത്യവാനും ചേര്‍ന്ന് സ്വീറ്റിയെ കഴുത്ത് ഞെരിച്ച് കൊന്ന് കാട്ടിലേക്ക് വലിച്ചെറിഞ്ഞുവെന്ന് ധരംവീര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.അരുണ്‍ എന്ന ഓട്ടോഡ്രൈവറാണ് മൃതദേഹം കാട്ടിലുപേക്ഷിക്കാന്‍ പ്രതികളെ സഹായിച്ചത്. അതിന് തനിക്ക് പ്രതിഫലം ലഭിച്ചെന്നും അരുണ്‍ പറഞ്ഞു.
Post a Comment
0 Comments