Type Here to Get Search Results !

Bottom Ad

സമസ്തയില്‍ പ്രതിസന്ധിയില്ല, ചില ശുദ്ധികലശങ്ങള്‍ മാത്രമാണ് നടക്കുന്നത്: മുഈനലി ശിഹാബ് തങ്ങള്‍


കാസര്‍കോട്: രാജ്യത്തെ മതനിരപേക്ഷതയും സാമൂഹിക കെട്ടുറപ്പും നിലനിര്‍ത്തുന്നതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വഹിച്ച പങ്ക് നിസ്തുലമാണെന്നും സാമുദായിക നന്മയ്ക്ക് സമസ്തയുടെ നിലപാടിനനുസൃതമായി നീങ്ങുക എന്നതാണ് നമ്മുടെ കടമയെന്നും പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കാസര്‍കോട് നടന്ന സമസ്ത ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.

നിലവില്‍ സമസ്ത ഒരു പ്രതിസന്ധി നേരിടുകയാണെന്ന് പലരും പറയുന്നതായി കേള്‍ക്കുന്നു. എന്നാല്‍ സമസ്തയില്‍ പ്രതിസന്ധിയില്ല. ചില ശുദ്ധികലശങ്ങള്‍ മാത്രമാണ് നടത്തുന്നത്. സമസ്തയുടെ ബഹുമാന്യ നേതാക്കള്‍ക്കെതിരെ തിരിഞ്ഞാല്‍ കാലം മറുപടി പറഞ്ഞ ചരിത്രമാണ് നമുക്ക് മുന്നിലുള്ളതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. സമസ്ത കേന്ദ്ര ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, സയ്യിദ് എം.എസ് തങ്ങള്‍ മദനി, ചെങ്കളം അബ്ദുല്ല ഫൈസി, സി.കെ.കെ മാണിയൂര്‍, ഹംസത്തുസഅദി ഉപഹാര വിതരണം നടത്തി. ഹാരിസ് ദാരിമി ബെദിര പ്രാര്‍ഥന നടത്തി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി സലാം ദാരിമി ആലംപാടി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, താജുദ്ധീന്‍ ദാരിമി പടന്ന, ഖലീല്‍ റഹ്മാന്‍ കാശിഫി, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, സയ്യിദ് ഹാരിസ് തങ്ങള്‍, സയ്യിദ് ത്വാഹ ജിഫ്രി, അബ്ദുല്‍ ഖാദര്‍ ഫൈസി ചെങ്കള, ഫള്‌ലുര്‍ റഹ്്മാന്‍ ദാരിമി, ഖാലിദ് ഫൈസി ചേരൂര്‍, മജീദ് ദാരിമി, അബൂബക്കര്‍ സാലൂദ് നിസാമി, റഷീദ് ബെളിഞ്ചം, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, മുഹമ്മദ് ഫൈസി, മൊയ്തു നിസാമി, ഖാദര്‍ ഫൈസി പള്ളങ്കോട്,മുനീര്‍ ഹുദവി തോടാര്‍ ,ഹനീഫ് ഹുദവി, സുബൈര്‍ മങ്ങാട്, ഫാസില്‍ മെട്ടമ്മല്‍, റസീം മൊഗര്‍, എസ്.പി സ്വലാഹുദ്ധീന്‍, എം.എ ഖലീല്‍, യൂനുസ് ഫൈസി കാക്കടവ്, പി.എച്ച് അസ്ഹരി ആദൂര്‍, മഹ്്മൂദ് ദേളി, സഈദ് അസ്അദി, ഇബാഹിം അസ്ഹരി,ഇര്‍ഷാദ് ഹുദവി ബെദിര, ഇസ്മായില്‍ അസ്ഹരി, സയ്യിദ് ഹംദുല്ല തങ്ങള്‍, സ്വാദിഖ് മൗലവി, സിദ്ധീഖ് ബെളിഞ്ചം, ലത്തീഫ് അസ്‌നവി, ഖലീല്‍ ബെളിഞ്ചം, റസാഖ് അസ്ഹരി പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad