Type Here to Get Search Results !

Bottom Ad

പച്ചക്കറികളും പഴങ്ങളും മാത്രം ഭക്ഷണം; പോഷകാഹാരക്കുറവ് കാരണം യുവതി മരിച്ചു


മോസ്‌കോ: വീഗന്‍ ഇന്‍ഫ്‌ലുവന്‍സറായ ഷന്ന സാസോനോവ (39) പോഷകാഹാരക്കുറവ് മൂലം മരിച്ചു. റഷ്യന്‍ സ്വദേശിനിയായ ഷന്ന ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭക്ഷണത്തിനായി കായ്കനികളും പച്ചക്കറികളും മാത്രം ശീലമാക്കുന്ന 'റോ വീഗന്‍' ഭക്ഷണരീതിയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവര്‍ ശീലിച്ചിരുന്നത്. മാസങ്ങള്‍ക്കു മുന്‍പ് ശ്രീലങ്കയില്‍ വച്ച് ക്ഷീണിതയായ നിലയിലാണ് ഷന്നയെ കണ്ടിരുന്നതെന്നും കാലുകള്‍ വീര്‍ത്തിരുന്നുവെന്നും ഒരു സുഹൃത്ത് പറഞ്ഞു. സുഹൃത്തുക്കള്‍ ചികിത്സ തേടാന്‍ ഉപദേശിച്ചിരുന്നുവെങ്കിലും ഷന്ന അതു അവഗണിക്കുകയും വീഗന്‍ ഭക്ഷണരീതി തുടരുകയും ചെയ്തു. ആരോഗ്യനില വഷളായ ഷന്ന പര്യടനത്തിനൊടുവില്‍ വൈദ്യസഹായം തേടുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും അതീവഗുരുതരാവസ്ഥയിലായിരുന്നു. കോളറ പോലുള്ള അണുബാധയാണ് ഷന്നയുടെ മരണത്തിന് കാരണമെന്ന് മാതാവ് പറഞ്ഞു. എന്നാല്‍ മരണത്തിന്റെ ഔദ്യോഗിക കാരണം സ്ഥിരീകരിച്ചിട്ടില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad