കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗൗരവതരമായ ലൈംഗിക പീഡനത്തിനിരായാക്കിയ കേസിലെ പ്രതിക്ക് 85 വര്‍ഷം തടവും 3,75,000രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം 9 മാസം അധിക തടവും അനുഭവിക്കണം. 2018 ഏപ്രില്‍ മാസത്തില്‍ 13 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കോടോം സ്വദേശി ഉദയന്‍ ടി.വി (39) എന്നയാളെയാണ് പോക്‌സോ ആക്ടിലെ വിവിധ വകുപ്പ് പ്രകാരവും ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പ് പ്രകാരവും ശിക്ഷ വിധിച്ചത്.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് സുരേഷ്‌കുമാര്‍. സി ആണ് ശിക്ഷ വിധിച്ചത്. രാജപുരം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷണം നടത്തി കോടതിയില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് ആയിരുന്ന ഉണ്ണികൃഷ്ണന്‍ വി ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ ഗംഗാധരന്‍. ഏ ഹാജരായി
Post a Comment
0 Comments