കാസര്‍കോട്: കുമ്പള കൊടിയമ്മയിലും കാനത്തൂര്‍ പായോലത്തും പുലിയെ കണ്ടെന്ന അഭ്യൂഹം ആശങ്ക പടര്‍ത്തി. എന്നാല്‍ പ്രദേശവാസികള്‍ കണ്ടത് പുലിയല്ലെന്നും കാട്ടുപൂച്ചയാണെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് കൊടിയമ്മ പൂക്കട്ടയില്‍ പുലിയെ കണ്ടെന്നുള്ള പ്രചാരണമുണ്ടായത്. പ്രദേശത്ത് കണ്ട ഒരു കാട്ടുജീവിയുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതുകടുത്ത ആശങ്ക സൃഷ്ടിച്ചതോടെ വനം വകുപ്പ് അധികൃതര്‍ ഇടപെടുകയായിരുന്നു. പ്രദേശവാസികള്‍ കണ്ടത് വലിയ കാട്ടുപൂച്ചയെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്. കാനത്തൂരില്‍ വഴിയാത്രക്കാരാണ് പുലിയെ കണ്ടതായി അറിയിച്ചത്. വനത്തിനരികിലൂടെ ഇവര്‍ നടന്നുപോകുമ്പോള്‍ കുറുകെ ചാടിയ പുലി കാട്ടിനകത്തേക്ക് മറഞ്ഞതായാണ് പറയുന്നത്. എന്നാല്‍ അധികൃതര്‍ക്ക് പുലിയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. ഇവര്‍ കണ്ടത് പുലിയായിരിക്കാന്‍ സാധ്യത ഇല്ലെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.
Post a Comment
0 Comments