കോഴിക്കോട്: അഞ്ചു മിനിറ്റുകൊണ്ട് അല്‍ഫാം നല്‍കണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ചെന്ന് പരാതി. തിരുവമ്പാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാര്‍ എക്‌സ്പ്രസ്സ് ഹോട്ടലില്‍ ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം. അഞ്ച് മിനിറ്റ് കൊണ്ട് ഓര്‍ഡര്‍ ചെയ്ത അല്‍ഫാം വേണമെന്ന് പറഞ്ഞപ്പോള്‍ 15 മിനിറ്റ് ആകുമെന്ന് പറഞ്ഞതിനാണ് ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത് എന്നാണ് പരാതി.
കോടഞ്ചേരി മീന്‍മുട്ടി സ്വദേശികളായ യുവാക്കളുടെ മര്‍ദ്ദനത്തില്‍ മൂന്നു ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ ഹോട്ടല്‍ ഉടമകള്‍ പോലീസില്‍ പരാതി നല്‍കി. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments