തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസമായി റേഷന്‍ വിഹിതം വാങ്ങാത്ത മഞ്ഞ കാര്‍ഡ് (അന്ത്യോദയ അന്നയോജന അഥവാ എഎവൈ) ഉടമകളുടെ വീടുകളില്‍ പരിശോധന നടത്താന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് തീരുമാനം. റേഷന്‍ വിഹിതം വാങ്ങാത്ത 11,590 മഞ്ഞ കാര്‍ഡ് ഉടമകളുടെ വീടുകളിലാണ് പരിശോധന. താലൂക്ക് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരാണ് പരിശോധന നടത്തുക. അനര്‍ഹമായാണോ മഞ്ഞ കാര്‍ഡ് കൈവശം വച്ചിരിക്കുന്നതെന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നതെന്ന് ഭഷ്യ മന്ത്രി ജി അനില്‍ പറഞ്ഞു.
അന്ത്യോദയ അന്നയോജന കാര്‍ഡുകള്‍ക്ക് മാസം 30 കിലോ അരി, മൂന്ന് കിലോ ഗോതമ്പ് എന്നിവ സൗജന്യമായും 2 കിലോ ആട്ട സൗജന്യ നിരക്കിലും ലഭിക്കുന്നുണ്ട്. 21 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും ഈ കാര്‍ഡിന് ലഭിക്കും. ഇത്തരത്തില്‍ റേഷന്‍ കൈപ്പറ്റാത്ത മുന്‍ഗണനാ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ ബന്ധപ്പെട്ട താലൂക്ക് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ നേരിട്ടെത്തി പരിശോധിച്ച് നിജസ്ഥിതി മനസിലാക്കി റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ മന്ത്രി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. റേഷന്‍ കൈപ്പറ്റാതെ അനര്‍ഹമായാണോ മുന്‍ഗണനാ കാര്‍ഡുകാര്‍ കൈവശം വച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments