കോട്ടയം: പുതുപ്പള്ളിയില്‍ താന്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ കേവലം മാധ്യമ സൃഷ്ടി മാത്രമാണെന്ന് ബിജെപി അഖിലേന്ത്യാ സെക്രട്ടറി അനില്‍ ആന്റണി. പാര്‍ട്ടിയുമായി ബന്ധമില്ലാത്തവര്‍ നടത്തുന്ന പ്രചാരണമാണ് ഇതെന്നും അനില്‍ ആന്റണി പറഞ്ഞു. സാങ്കല്‍പ്പിക ചോദ്യങ്ങള്‍ക്ക് താന്‍ ഉത്തരം പറയാറില്ലന്നും അനില്‍ ആന്റെണി വ്യക്തമാക്കി. പുതുപ്പള്ളിയില്‍ അനില്‍ ആന്റെണി മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കവേ ആണ് അനില്‍ ആന്റണി തന്റെ നിലപാട് വ്യക്തമാക്കിയത്്.
ഉമ്മന്‍ചാണ്ടിക്ക് ചികല്‍സ നല്‍കിയില്ലന്ന വിവാദത്തില്‍ പ്രതികരിക്കാനില്ലന്നും അനില്‍ ആന്റണി വ്യക്തമാക്കി. അതേസമയം അനില്‍ ആന്റെണിയുടെ പേര് തള്ളാതെയായിരുന്നു ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്റെ പ്രതികരണം. ദേശീയ സെക്രട്ടറിയായ അനില്‍ ആന്റണിയുടെ പേരും പരിഗണനയിലുണ്ടെന്നായിരുന്നു കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
Post a Comment
0 Comments