Type Here to Get Search Results !

Bottom Ad

നായന്മാര്‍മൂലയില്‍ വേണം മേല്‍പ്പാലം: കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി


നായന്മാര്‍മൂല: ദേശീയപാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ മേല്‍പ്പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍മ സമിതി നടത്തിയ കലക്റ്ററേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മേല്‍പ്പാലം ആവശ്യപ്പെട്ട് നടന്നുവരുന്ന സത്യഗ്രഹ സമരം 150 ദിവസം പിന്നിട്ടതിന്റെ ഭാഗമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു. പി.ബി സല്ലു അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഖാദര്‍ പാലോത്ത് സ്വാഗതം പറഞ്ഞു.

മുന്‍ മന്ത്രി സി.ടി അഹമ്മദലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ പാറ, എന്‍.എ അബൂബക്കര്‍ ഹാജി, എ. അഹമ്മദ് ഹാജി, നാസര്‍ ചെര്‍ക്കളം, ബിഎം ശരീഫ് ചെര്‍ക്കള, സുബൈര്‍ പടുപ്പ്, ബഷീര്‍ കടവത്ത്, പി.ബി തൗസീഫ്, കെഎച്ച് മുഹമ്മദ്, ബദ്‌റുദ്ധീന്‍ പ്ലാനറ്റ്, എംഎച്ച് മഹമൂദ്, അബുബക്കര്‍ ബേവിഞ്ച പ്രസംഗിച്ചു.

മാര്‍ച്ചിന് പിപി ഉമ്മര്‍, എം അബ്ദുല്ല ഹാജി, എന്‍.എ അബ്ദുല്‍ റഹ്മാന്‍, ടി.കെ നൗഷാദ്, കെ.എച്ച് കുഞ്ഞാലി, എന്‍.എ താഹിര്‍, ബദ്‌റുദ്ധീന്‍ സ്‌കൈവ്യൂ, കെ.ഐ. കരീം, എ.എല്‍ അസ്്‌ലം, എസ്. റഫീഖ്, നാസര്‍ ചാലക്കുന്ന്, അബ്ദുസലാം പാണലം, ടി.എം.എ ഖാദര്‍, എന്‍.എം ഹാരിസ്, സ്‌കാനിയ ബെദിര, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഹമീദ് നെക്കര, അമീര്‍ ഖാളി, അഷ്‌റഫ് നാല്‍ത്തടുക്ക, പി.ബി ഹാരിസ്, ഷാഹുല്‍ പടുവടുക്ക, നൗഷാദ് മീലാദ്, മൊയ്തു അറഫ, അബ്ദുല്ല മൗലവി പാണലം, ഹനീഫ പടിഞ്ഞാര്‍മൂല, എ. മുഹമ്മദ് ബഷീര്‍, ശാഫി സന്തോഷ് നഗര്‍, അന്‍വര്‍ ചോക്ലേറ്റ്, അബു ചാല, എന്‍.ഐ അബൂബക്കര്‍ നേതൃത്വം നല്‍കി.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad