Type Here to Get Search Results !

Bottom Ad

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍


മലപ്പുറം: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കകര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് അറസ്റ്റ്. തൃക്കാക്കര പൊലീസ് നിലമ്പൂരില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സ്‌കറിയ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മതവിദ്വേഷ കേസിലാണ് ചോദ്യം ചെയ്യലിനു ഹാജരായത്. ഈ കേസില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയിക്കുകയും ചെയ്തു. ഇതു കഴിഞ്ഞ ഉടനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് നിലമ്പൂര്‍ എസ്.എച്.ഒക്ക് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഹാജരായില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബി.എസ്.എന്‍.എല്ലിന്റെ പേരില്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. ഡല്‍ഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. ഷാജന്‍ സ്‌കറിയ പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പി.വി അന്‍വറും ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി അന്‍വര്‍ പ്രധാനമന്ത്രിക്കും ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നു. ചോര്‍ത്താന്‍ ഷാജന്‍ മഹാരാഷ്ട്രയിലെ സംവിധാനങ്ങള്‍ ഉപയോഗിച്ചെന്നായിരുന്നു അന്‍വറിന്റെ ആരോപണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad