പാലക്കാട്: സിപിഐയില്‍ ഭിന്നത രൂക്ഷമാകുന്നു. പരസ്യപോരിനെ തുടര്‍ന്ന് ജില്ലാ കൗണ്‍സിലില്‍ കൂട്ടരാജിയാണ് നടന്നത്. പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസീന്‍ ഉള്‍പ്പെടെ 7 പേര്‍ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിയുടെ ഏക എംഎല്‍എയായ മുഹ്‌സിന്‍ സിപിഐ പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി പോരിനിറങ്ങിയിരിക്കുകയാണ്.
ജില്ല നേതൃത്യത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ച് രാജിവെക്കുന്നു എന്നാണ് മുഹ്‌സിന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ രാജി കത്തില്‍ പറയുന്നത്.രാജിക്കത്ത് ഇന്ന് ചേരുന്ന ജില്ല എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. കത്തില്‍ ജില്ല സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നു.
നിലവിലെ പ്രതിഷേധങ്ങള്‍ പരിഗണിച്ച് കൂടുതല്‍ പേര്‍ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് ജില്ല നേതൃത്വം.ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ 22 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ എംഎല്‍എയോ ജില്ല സെക്രട്ടറിയോ തയാറായില്ല. പാര്‍ട്ടിയില്‍ ജില്ല സമ്മേളനത്തിനിടെ വലിയ തരത്തില്‍ വിഭാഗീയ പ്രവര്‍ത്തനം നടന്നതായി 3 അംഗ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഹ്‌സീനെ ജില്ല എക്‌സിക്യൂട്ടിവില്‍ നിന്ന് കൗണ്‍സിലിലേക്ക് തരംതാഴ്ത്തിയിരുന്നു. പട്ടാമ്പി മണ്ഡലം സെക്രട്ടറി, സുഭാഷ്, പട്ടാമ്പിയില്‍നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കുമാണ് തരംതാഴ്ത്തിയത്.
Post a Comment
0 Comments