ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ സഖ്യം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടിസ് ഉടന്‍ തന്നെ ചര്‍ച്ചയ്ക്കെടുക്കുമെന്ന് ഉറപ്പായി. ഓഗസ്റ്റ് ഏഴിനും 11നും ഇടയില്‍ പാര്‍ലമെന്റില്‍ ഹാജരുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ലോക്സഭാ എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അവിശ്വാസ പ്രമേയത്തിനു പുറമെ പ്രധാനപ്പെട്ട ചില ബില്ലുകളും സഭയില്‍ അവതരിപ്പിക്കാനിരിക്കുന്നുണ്ടെന്നാണ് സൂചന.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് സ്പീക്കര്‍ അവതണാനുമതി നല്‍കിയിരുന്നു. കോണ്‍ഗ്രസും ബി.ആര്‍.എസ്സുമാണ് അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയത്. എന്നാല്‍, പ്രമേയം എന്നു ചര്‍ച്ചയ്ക്കെടുക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നോട്ടിസില്‍ മറുപടി നല്‍കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്.
Post a Comment
0 Comments