സിഡ്നി: മരുമകള്‍ വിളമ്പിയ കാട്ടുകൂണ്‍ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.ആസ്ത്രേലിയയിലാണ് സംഭവം. ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ കാട്ടുകൂണ്‍ കഴിച്ചാണ് മരണം. സംഭവത്തില്‍ എറിന്‍ പാറ്റേഴ്സണ്‍ എന്ന യുവതിക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഹെതര്‍ (66), ഗെയില്‍ (70), ഡോണ്‍(70) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇയാന്‍ (68) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു,
ജൂലൈ 29നാണ് സംഭവം നടന്നത്. നാലുപേരടങ്ങുന്ന സംഘം ഉച്ച ഭക്ഷണത്തിനായി മരുമകളുടെ വീട്ടില്‍ ഒത്തുകൂടിയിരുന്നു. മെല്‍ബണില്‍ നിന്ന് തെക്കുകിഴക്കുള്ള ലിയോംഗാത്തയിലെ മരുമകള്‍ എറിന്‍ പാറ്റേഴ്സന്റെ വീട്ടില്‍ ഗെയിലും ഡോണ്‍ പാറ്റേഴ്‌സണും ഉച്ചഭക്ഷണത്തിനായി എത്തി. ഗെയിലിന്റെ സഹോദരി ഹെതറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം, നാലുപേര്‍ക്കും കടുത്ത വയറുവേദന അുഭവപ്പെട്ടു. ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേര്‍ മരിച്ചു. നാലാമത്തെയാള്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.</ു>
Post a Comment
0 Comments