Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ടെ വിദ്വേഷ മുദ്രാവാക്യം: കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുമായി യൂത്ത് ലീഗ്


കോഴിക്കോട് (www.evisionnews.in): കാഞ്ഞങ്ങാട് നടന്ന മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുമായി യൂത്ത് ലീഗ്. സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുദ്രാവാക്യം വിളിച്ച അബ്ദുല്‍ സലാമിനെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മുദ്രാവാക്യം ഏറ്റുവിളിച്ച കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ ഫവാസ്, അജ്മല്‍, അഹമ്മദ് അഫ്സല്‍, സാബിര്‍, സഹദ് എന്നിവരെക്കൂടി സസ്പെന്‍ഡ് ചെയ്യുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു. അച്ചടിച്ച് വിതരണം ചെയ്ത മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ചുമതലപ്പെടുത്തിയവരല്ലാത്തവര്‍ മുദ്രാവാക്യം വിളിക്കുന്നത് തടയുന്നതില്‍ വീഴ്ച വരുത്തിയ വൈറ്റ് ഗാര്‍ഡ് ജില്ലാ നേതൃത്വത്തെ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad