തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ, സ്വകാര്യ കമ്പനിയില്‍നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം നിയമസഭയില്‍ ഉന്നയിക്കാതെ പ്രതിപക്ഷം. വീണയ്ക്ക് പണം നല്‍കിയതെന്ന് ആരോപണം ഉയര്‍ന്ന കമ്പനിയില്‍നിന്ന് പ്രതിപക്ഷത്തെ ഉള്‍പ്പടെ രാഷ്ട്രീയ നേതാക്കള്‍ പണം കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയം നിയമസഭയില്‍ ഉന്നയിക്കേണ്ടതില്ലെന്ന് പ്രതിപക്ഷത്തെ ഒരു വിഭാഗം നേതാക്കള്‍ നിലപാട് സ്വീകരിച്ചത്.
അതേസമയം വിഷയം നിയമസഭയില്‍ ഉന്നയിക്കാത്തതില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. പണം കൈപ്പറ്റിയവരില്‍ യുഡിഎഫ് നേതാക്കളും ഉണ്ടായതുകൊണ്ടാണ് ഈ പ്രശ്‌നം സഭയില്‍ ഉന്നയിക്കാത്തതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വീണയ്‌ക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.
വീണയ്ക്ക് ഒരു സ്വകാര്യ കമ്പനി പ്രത്യേക സേവനമൊന്നും നല്‍കാതെ മൂന്നു വര്‍ഷത്തിനിടെ 1.72 കോടി രൂപ നല്‍കിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഈ പണം നല്‍കിയത് 'പ്രമുഖ വ്യക്തി'യുമായുള്ള ബന്ധം പരിഗണിച്ചാണെന്നും ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് തീര്‍പ്പു കല്‍പിക്കുകയും ചെയ്തിരുന്നു. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയാണ് ടി.വീണയ്ക്ക് ഈ പണം നല്‍കിയത്.
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയാണ് ടി.വീണയ്ക്ക് ഈ പണം നല്‍കിയത്. സിഎംആര്‍എലുമായി ടി.വീണയും ടി. വീണയുടെ ഉടമസ്ഥതയിലെ എക്‌സാലോജിക് സൊല്യൂഷ്യന്‍സ് എന്ന സ്ഥാപനവും ഐടി, സോഫ്റ്റ്വെയര്‍, മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്‍സി എന്നീ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കരാറുണ്ടാക്കിയിരുന്നു. ഈ കരാര്‍പ്രകാരം മാസം തോറും പണം നല്‍കിയാതായി സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്താ ആദായനികുതി വകുപ്പിനു മൊഴി നല്‍കി.
Post a Comment
0 Comments