കൊച്ചി: ഫാഷന്‍ ഗോള്‍ഡ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇനിയും അറസ്റ്റിലാകാനുള്ളത് 24 പ്രതികള്‍. കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷമായിട്ടും ബാക്കിയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. അറസ്റ്റ് ചെയ്യാന്‍ ബാക്കിയുള്ളവരില്‍ പലരും ഗള്‍ഫിലേക്ക് കടന്നെന്നാണ് വിശദീകരണം. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടന്ന് മൂന്ന് വര്‍ഷം പിന്നിടുമ്പോഴും കേസിലെ 24 പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 24 പേരില്‍ ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിദേശത്തേക്ക് കടന്നതായും ഇത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ആകെ 34 പ്രതികളുള്ള കേസില്‍ 11 പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു ബാക്കി രണ്ട് പേര്‍ മരിച്ചു. ഇതുവരെ അറസ്റ്റ് ചെയ്യാത്ത മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഫാഷന്‍ ഗോള്‍ഡ് സാമ്പത്തിക തട്ടിപ്പ്; അറസ്റ്റിലാകാനുള്ളത് 24 പ്രതികള്‍
09:23:00
0

Tags
Post a Comment
0 Comments