കോഴിക്കോട്: ടി.കെ ഹംസ സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ പി.എസ്.സി മുന്‍ ചെയര്‍മാന്‍ എം.കെ സക്കീര്‍ വഖഫ് ബോഡ് ചെയര്‍മാനായേക്കും. ഒന്നര വര്‍ഷത്തേക്കായിരിക്കും ചുമതല നല്‍കുക. ടി.കെ ഹംസ വഖഫ് ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെക്കുന്ന ഒഴിവിലേക്ക് സക്കീറിനെ സര്‍ക്കാര്‍ നിര്‍ദേശിക്കുമെന്നാണ് റിപ്പോര്‍ട്ട്്. തുടര്‍ന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാനായി നിയമിക്കാനാണ് സാധ്യത.
2016ല്‍ സിപിഎം നോമിനിയായിട്ടാണ് എം.കെ സക്കീര്‍ പിഎസ്.സി ചെയര്‍മാനായത്. തൃശൂര്‍ കോടതിയില്‍ ഗവ പ്ലീഡറും പബ്ലിക് പ്രോസിക്യൂറുമായിരിക്കെയാണ് നിയമനം. വി.എസ് സര്‍ക്കാറിന്റെ അവസാന കാലത്താണ് പിഎസ്.സി അഗംമാകുന്നത്.
ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് അറിയിച്ചാണ് ടി കെ ഹംസ രാജിവെക്കുന്നതെന്ന് അറിയിച്ചതെങ്കിലും മന്ത്രി വി. അബ്ദുറഹ്മാനുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും രാജിയിലേക്ക് നയിച്ചെന്നാണ് വിവരം. 2020 ജനുവരിയിലാണ് ടി.കെ ഹംസ ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നത്.
ടികെ ഹംസ രാജിവെച്ച ഒഴിവിലേക്ക് പാണക്കാട് സയ്യിദ് മുഈനലി തങ്ങളെ വാഴിക്കാന്‍ സിപിഎമ്മിനുള്ളില്‍ നീക്കംനടന്നിരുന്നു. അതേസമയം, പുതിയ സാഹചര്യത്തില്‍ വഖഫ് ചെയര്‍മാന്‍ സ്ഥാനം സമസ്ത ആവശ്യപ്പെടുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. സൗഹൃദ സമീപനം പ്രകടിപ്പിക്കുന്ന സര്‍ക്കാര്‍ സമസ്തയെ പരിഗണിക്കുമെന്ന് ്അണികള്‍ക്കിടയിലും സംസാരമുണ്ടായിരുന്നു. ഇതിനിടെയാണ് എം.കെ സക്കീറിനെ ചെയര്‍മാനാക്കാന്‍ സര്‍ക്കാറിന്റെ പുതിയ നീക്കം.
Post a Comment
0 Comments