ന്യൂഡല്‍ഹി: പരിസ്ഥിതിപ്രശ്‌നമുണ്ടാക്കുന്ന ബിസിനസ് തടസ്സപ്പെടുത്തുമെന്ന ഭീഷണി മറികടക്കാനാണ് രാഷ്ട്രീയ നേതാക്കള്‍ക്കും മറ്റും പണം നല്‍കുന്നതെന്ന് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡിന്റെ (സിഎംആര്‍എല്‍) ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ.എസ്.സുരേഷ്‌കുമാര്‍ ആദായനികുതി വകുപ്പിനു മൊഴി നല്‍കിയതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. സുരേഷ്‌കുമാറിന്റെ വീട്ടില്‍നിന്ന് ആദായനികുതി വകുപ്പ് കണ്ടെടുത്ത രേഖയില്‍ പി.വി, ഒ.സി, ആര്‍.സി, കെ.കെ, ഐ.കെ എന്നിങ്ങനെ ചുരുക്കെഴുത്തുകളുണ്ട്. ഈ ചുരുക്കെഴുത്തുകള്‍ പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നീ പേരുകളുടേതാണെന്നു സുരേഷ് മൊഴി നല്‍കി.
ഏതു ദിവസം, എത്ര പണം, ആര്‍ക്കു നല്‍കി എന്നീ വിവരങ്ങള്‍ എംഡി ശശിധരന്‍ കര്‍ത്തായുടെ നിര്‍ദേശപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സുരേഷില്‍നിന്നു േശഖരിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ െസറ്റില്‍മെന്റ് ബോര്‍ഡിനോട് ആദായനികുതി വകുപ്പ് വ്യക്തമാക്കി. രേഖകളിലുണ്ടായിരുന്ന കൂടുതല്‍ പേരുകള്‍ രഹസ്യരേഖയായാണ് സെറ്റില്‍മെന്റ് ബോര്‍ഡിനു കൈമാറിയത്. നേതാക്കള്‍ മാത്രമല്ല, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും പട്ടികയിലുണ്ടെന്നാണു സൂചന.
Post a Comment
0 Comments