Type Here to Get Search Results !

Bottom Ad

പെരുമ്പളയിലെ പൗരപ്രമുഖന്‍ മൊയ്തീന്‍ ഹാജി നിര്യാതനായി


കാസര്‍കോട്: പെരുമ്പള മഹല്ലു ജമാഅത്ത് ദീര്‍ഘകാലം ഭാരവാഹിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പെരുമ്പളയിലെ മൊയ്തീന്‍ ഹാജി (75) നിര്യാതനായി. വാര്‍ധക്യ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അന്ത്യം. പെരുമ്പള ജമാഅത്ത് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മുസ്്‌ലിം ലീഗ് വാര്‍ഡ് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സാമൂഹിക സാംസ്‌കാരിക മേഖലയില്‍ സജീവസാന്നിധ്യമായിരുന്നു. പരേതരായ പെരുമ്പള മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: നഫീസ മാളിക. മക്കള്‍: മഹമൂദ്, സുബൈര്‍, ഷാജഹാന്‍, റിയാസ്, റിഷാദ്, നസീറ. മരുമക്കള്‍: സൈനുദ്ദീന്‍ തുരുത്തി, സമീറ, റംല, നസീമ, നൗജാന, റഫ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad