അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2 മണിക്കൂര്‍ നീണ്ട ലോക്‌സഭയിലെ പ്രസംഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരിലെ അക്രമ സംഭവങ്ങളേയും കൊലകളേയും കുറിച്ച് പറയുന്നതിന് പകരം ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തമാശ പറഞ്ഞു ചിരിക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിന്റെ എന്‍ഡിഎ മുന്നണിയുടെ എംപിമാര്‍ ഓരോ വാക്കിലും ആര്‍പ്പു വിളിക്കുകയായിരുന്നു. ഇതൊരു പ്രധാനമന്ത്രിക്ക് ചേര്‍ന്ന രീതിയല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മാസങ്ങളായി മണിപ്പുര്‍ കത്തുമ്പോള്‍ പാര്‍ലമെന്റില്‍ തമാശ പറയുകയും ആര്‍ത്തുചിരിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ല. എഐസിസി ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയിലെ ഭരണപക്ഷ രീതികളിലുള്ള അമര്‍ഷം രേഖപ്പെടുത്തിയത്.
Post a Comment
0 Comments