പുതുപ്പള്ളി: മരിച്ചുപോയ ഒരു മനുഷ്യനെ വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവന്നു വലിച്ചു കീറരുതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പുതുപ്പള്ളിയില്‍ മരണമില്ലാത്ത വീടുകള്‍ ഉണ്ടോ. അത് സഹതാപം ആകുമോ എന്നും ഇപി ചോദിച്ചു. രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. ജനകീയ അംഗീകാരമുള്ള ഉത്തമനായ സ്ഥാനാര്‍ത്ഥിയാണ് ജെയ്ക്ക് സി തോമസ്. ജനങ്ങള്‍ രണ്ടുകയ്യും നീട്ടി ജെയ്ക്കിനെ സ്വീകരിക്കും. അവസരവാദ രാഷ്ട്രീയം പുതുപ്പള്ളിയിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ഇപി പറഞ്ഞു.
സര്‍ക്കാരിനെ ഭയപ്പെട്ട വികസനം തടസ്സപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നു. അര്‍ഹതപ്പെട്ട പണം തരാതെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ്. കേരളത്തിലെ വികസനതിനെത്തിരായ നിലപാടാണ് യുഡിഎഫും സ്വീകരിക്കുന്നത്. സമഗ്ര വികസനത്തെ യുഡിഎഫും ഭയപ്പെടുന്നു. കടം വാങ്ങിയാണെങ്കിലും അടിസ്ഥാന വികസനം നടത്തും. റിട്ടേണ്‍സ്ലൂടെ കടം വീട്ടും. പണമില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ രക്ഷിക്കാനുള്ള വഴി ഉണ്ടാക്കുകയാണ് ഇടതുമുന്നണി.
Post a Comment
0 Comments