കാസര്‍കോട്: റെയില്‍ പാളത്തില്‍ കമ്പിവച്ച് ട്രെയിന്‍ അട്ടിമറിക്ക് ശ്രമം. കളനാട് റെയില്‍വേ തുരങ്കത്തിന് സമീപം പാളത്തില്‍ കമ്പിവെച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നതായി പൊലീസിന് വിവരം ലഭിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മംഗളൂറില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ലോകോപൈലറ്റ് ആണ് പാളത്തില്‍ കമ്പിവെച്ച വിവരം കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചത്. സ്റ്റേഷന്‍ മാസ്റ്റര്‍ ഉടന്‍ തന്നെ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസും ആര്‍പിഎഫും അടക്കമുള്ള ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കാസര്‍കോട്ട് റെയില്‍ പാളത്തില്‍ കമ്പിവച്ച് ട്രെയിന്‍ അട്ടിമറിക്ക് ശ്രമം
16:31:00
0
കാസര്‍കോട്: റെയില്‍ പാളത്തില്‍ കമ്പിവച്ച് ട്രെയിന്‍ അട്ടിമറിക്ക് ശ്രമം. കളനാട് റെയില്‍വേ തുരങ്കത്തിന് സമീപം പാളത്തില്‍ കമ്പിവെച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നതായി പൊലീസിന് വിവരം ലഭിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മംഗളൂറില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ലോകോപൈലറ്റ് ആണ് പാളത്തില്‍ കമ്പിവെച്ച വിവരം കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചത്. സ്റ്റേഷന്‍ മാസ്റ്റര്‍ ഉടന്‍ തന്നെ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസും ആര്‍പിഎഫും അടക്കമുള്ള ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Tags
Post a Comment
0 Comments