ഉദുമ: മുസ്‌ലിം ലീഗിന്റെ പൂര്‍വ്വസൂരികളായ നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച ത്യാഗോജ്വലമായ ജീവിത മാതൃകകള്‍ പിന്തുടരാന്‍ പുതിയ തലമുറയിലെ യുവാക്കളും വിദ്യാര്‍ഥികളും തയാറാകണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി കാപ്പില്‍ സനാബിലകത്ത് ഹാളില്‍ സംഘടിപ്പിച്ച സ്മൃതി വിചാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി ഭാഷാ അനുസ്മരണ പ്രഭാഷണവും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ തെക്കില്‍ പ്രമേയപ്രഭാഷണവും നടത്തി. പഴയകാലത്തും സമീപകാലത്തും യൂത്ത് ലീഗിന് നേതൃത്വം നല്‍കിയ നേതാക്കളയായ കെ.ബി മുഹമ്മദ് കുഞ്ഞി, സി.എച്ച് ഹുസൈനാര്‍ തെക്കില്‍, മജീദ് ചെമ്പിരിക്ക, സി.എല്‍ റഷീദ് ഹാജി, കെ.ബി.എം ശരീഫ് കാപ്പില്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചപ്പ് എന്നിവരെ ആദരിച്ചു.
ദോത്തി ചാലഞ്ചില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ശാഖാ കമ്മിറ്റികള്‍ക്ക് മണ്ഡലം കമ്മിറ്റിയുടെ പ്രത്യേക ഉപഹാരം യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എം.ബി ഷാനവാസ്, വൈസ് പ്രസിഡന്റുമാരായ ബാത്തിഷ പൊവ്വല്‍, ഹാരിസ് അങ്കക്കളരി നല്‍കി. അബുദാബി കെ.എം.സി.സി ജില്ലാ സെക്രട്ടറി ഹനീഫ് മാങ്ങാടിന് ഷാളണിയിച്ചു. ശംസീര്‍ മൂലടുക്കം, സലാം മാണിമൂല, സുലുവാന്‍ ചെമനാട്, കെ.എം.എ റഹ്മാന്‍ കാപ്പില്‍, അബൂബക്കര്‍ കടാങ്കോട്, നശാത് പരവനടുക്കം, അഡ്വ: പി.എസ് ജുനൈദ്, സിറാജ് മഠം,ഖാദര്‍ കോട്ടപ്പാറ, ഇഖ്ബാല്‍ മുല്ലച്ചേരി, സമീര്‍ അല്ലാമ, റിസ്വാന്‍ പള്ളിപ്പുഴ, മുസ്തഫ മച്ചിനടുക്കം, ഷിയാസ് കാപ്പില്‍, ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍, സെക്രട്ടറി ബി.കെ മുഹമ്മദ് ഷാ, ശരീഫ് മല്ലത്ത് പ്രസംഗിച്ചു.
Post a Comment
0 Comments