മുംബൈ: പ്രണയം നിരസിച്ചതിന് മുംബൈയില്‍ പന്ത്രണ്ടുകാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി. മുംബൈയിലെ കല്യാന്‍ ഈസ്റ്റില്‍ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പ്രണിത ദാസ് എന്ന വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആദിത്യ കാംബ്ലി (20) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായി പ്രണയം നിരസിച്ചതോടെ ആദിത്യയ്ക്ക് പെണ്‍കുട്ടിയോട് വൈരാഗ്യമുണ്ടായെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഇരുവരും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി പെണ്‍കുട്ടിയുടെ വസതിക്കു മുന്നില്‍ ആദിത്യ മണിക്കൂറുകളോളം ചുറ്റിത്തിരിഞ്ഞതായാണ് വിവരം. രാത്രി എട്ടോടെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍നിന്ന് അമ്മയോടൊപ്പം പെണ്‍കുട്ടി തിരിച്ചുവന്ന് വീട്ടിലേക്ക് കയറുന്നതിനിടെയാണ് സംഭവം.
പ്രണയം നിരസിച്ചു; 12കാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി
10:43:00
0

Tags
Post a Comment
0 Comments